കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് പൂർവ വിദ്യാർത്ഥിനി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് ചമച്ചത്. കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കുകയായിരുന്നു. സംഭവത്തിൽ മഹാരാജാസ് കോളേജ് പരാതി നൽകി. കാസർകോട് സ്വദേശിനി കെ വിദ്യയ്ക്കെതിരെയാണ് പരാതി.കാസർകോട് കോളേജിൽ വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഗസ്റ്റ് ലക്ചററായി. തുടർന്ന് അട്ടപ്പാടി ഗവ. കോളേജിൽ അഭിമുഖത്തിന് എത്തിയപ്പോഴാണ് കള്ളിവെളിച്ചത്തായത്. സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ വിദ്യയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയെന്ന് പ്രിൻസിപ്പൽ അറിയിച്ചു.കോളേജിൽ നിന്ന് 2018ൽ പാസായ വിദ്യാർത്ഥിനിയാണ് വിദ്യ. സംഭവത്തിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് കെ എസ് യു മാർച്ച് നടത്തി. സംഭവത്തിൽ എസ് എഫ് ഐയ്ക്ക് പങ്കുണ്ടെന്ന് കെ എസ് യു ആരോപിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി