ഇടുക്കി: ചിന്നക്കനാൽ സിമൻറ് പാലത്ത് കുങ്കിയാനകൾക്ക് സമീപം അരിക്കൊമ്പൻ എത്തിയതോടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ച് വനം വകുപ്പ്. ഇതിൻറെ ഭാഗമായി ഈ മേഖലയിൽ കൂടുതൽ വാച്ചർമാരെ നിയോഗിച്ചു. കഴിഞ്ഞ ദിവസമാണ് കുങ്കി ആനത്താവളത്തിൽ അരിക്കൊമ്പൻ എത്തിയത്. കോന്നി സുരേന്ദ്രന് നേരെ അരിക്കൊമ്പൻ പാഞ്ഞടുത്തിരുന്നു. പാപ്പാൻമാർ ഓടി എത്തി ബഹളം വെച്ചതോടെയാണ് അരിക്കൊമ്പൻ ആക്രമണം നടത്താതിരുന്നത്. തുടർന്ന് കുങ്കി ആനത്താവളത്തിന് സമീപത്തേയ്ക് ഇന്ന് രണ്ട് തവണ അരിക്കൊമ്പൻ എത്തി. കുങ്കിത്താവളത്തിനോട് ചേർന്ന് ആനയിറങ്കൽ ജലാശയത്തിന് സമീപത്തെ മരങ്ങൾക്കിടയിലാണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലെ നാല് പേർ നാളെ തന്നെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം നടത്തും. അഞ്ചാം തീയതി കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സമിതി ജന വികാരം മനസ്സിലാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഹൈക്കോടതി നിലപാടിനെതിരെ സിങ്കുകണ്ടത്തും പൂപ്പാറയിലും രാപ്പകൽ സമരം തുടരുകയാണ്.
Trending
- അനു കെ വർഗീസിന് ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്ര അയപ്പ് നൽകി
- ആശ്രിത നിയമന വ്യവസ്ഥ പരിഷ്കരിച്ച് കേരള സര്ക്കാര്; ജീവനക്കാര് മരിക്കുമ്പോള് ആശ്രിതര്ക്ക് 13 വയസ്സ് വേണം
- ബഹ്റൈനില് ഭൂവിനിയോഗത്തിന് പ്ലാനിംഗ് പ്ലാറ്റ് ഫോമില് യു.പി.ഡി.എ. പുതിയ സേവനം ആരംഭിച്ചു
- ബഹ്റൈനില് ഈദുല് ഫിത്തര് അവധി മൂന്നു ദിവസം
- എസ്.എസ്.എല്.സി. പരീക്ഷയ്ക്ക് അനധികൃത സഹായമെന്ന പ്രചാരണം അടിസ്ഥാനരഹിതം; അദ്ധ്യാപകന് സസ്പെന്ഷന്
- എം.എ. യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ജീവകാരുണ്യ മെഡല് നല്കി ആദരിച്ചു
- ബഹ്റൈനില് മയക്കുമരുന്ന് വേട്ട; നിരവധി പേര് അറസ്റ്റില്
- ബഹ്റൈന് പ്രധാനമന്ത്രിയുടെ പത്രപ്രവര്ത്തന അവാര്ഡ്: അപേക്ഷകള് സ്വീകരിച്ചുതുടങ്ങി