വയനാട്ടില്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ പോലീസിന് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 2019 മാർച്ചിൽ വൈത്തിരി ഉപവന്‍ റിസോര്‍ട്ടിലാണ് ജലീലിനെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. ജലീൽ പൊലീസിന് നേരെ വെടിയുതിർത്തെന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ കൈവശമുണ്ടയായിന്നതായി രേഖപ്പെടുത്തി ഹാജരാക്കിയ തോക്കില്‍ നിന്ന് വെടിയുതിര്ത്തിട്ടേയില്ലന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ വ്യാജ ഏറ്റമുട്ടൽ നടന്നുവെന്ന വാദം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഫോറൻസിക് റിപ്പോർട്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക