കോവിഡ് 19 വൈറസ് ബാധയെ തുടർന്ന്, കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നും തിരുവനന്തപുരം ജില്ലയിലെത്തിയവർ ഈ നമ്പരുകളിൽ ഉടൻ ബന്ധപ്പെടണമെന്ന കർശന നിർദേശവുമായി ജില്ലാ കളക്ടർ.
1077, 1056 എന്നീ ടോൾഫ്രീ നമ്പറുകളിൽ നിർബന്ധമായും വിളിച്ച് തങ്ങളുടെ യാത്രാവിവരങ്ങൾ അറിയിക്കണം. ശേഷം ഇവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടും വിവരങ്ങൾ അറിയിക്കണമെന്നും ഈ നിർദേശം കൃത്യമായും പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.