
മനാമ: ബഹ്റൈനില്‍ സമൂഹ മാധ്യമത്തില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് വിദേശി വനിതയ്ക്ക് മൈനര്‍ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവും 200 ദിനാര്‍ പിഴയും വിധിച്ചു.
ശിക്ഷ പൂര്‍ത്തിയായാല്‍ അവരെ നാടുകടത്താനും അവരുടെ മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. പൊതു ധാര്‍മികതയ്ക്കും രാജ്യത്തിന്റെ സംസ്കാരത്തിനും വിരുദ്ധമായ പോസ്റ്റുകളാണ് അവര്‍ ഇട്ടത്.
സൈബര്‍ ക്രൈം ഡയരക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടര്‍ന്ന് അശ്ലീല പോസുകളില്‍ സ്ത്രീ സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു.
