മനാമ: ആണവായുധങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നതിനായുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ ഓൺലൈൻ ഉന്നതതല യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തിഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു.
അന്താരാഷ്ട്ര സുസ്ഥിരതയും സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ ബഹ്റൈന്റെ അഭിനന്ദനം അറിയിച്ചുകൊണ്ട് മന്ത്രി പ്രസംഗിച്ചു. വൻതോതിലുള്ള നാശം വിതക്കുന്ന ആയുധങ്ങളും അവയുടെ വിതരണ മാർഗ്ഗങ്ങൾ ഇല്ലാതാക്കാനും അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണം ശക്തിപ്പെടുത്താനും ഡോ. അബ്ദുല്ലത്തിഫ് ബഹ്റൈന്റെ പിന്തുണ സ്ഥിരീകരിച്ചു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക
ആണവായുധങ്ങളുടെയും വൻ നാശകാരികളായ ആയുധങ്ങളുടെയും പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിന് ഏകീകൃത ആഗോള തന്ത്രം സ്വീകരിക്കണമെന്ന് രാജ്യാന്തര സമൂഹത്തോടുള്ള രാജ്യത്തിന്റെ ആഹ്വാനം മന്ത്രി ആവർത്തിച്ചു.