മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ദിനത്തിൽ മാസങ്ങളായി ശമ്പളം കിട്ടാതെ ഭക്ഷണത്തിനും നിത്യോപയോഗ സാമഗ്രികൾക്കും ബുദ്ധിമുട്ടുന്നവർക്കായി ഉച്ചഭക്ഷണം നൽകി. അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ തണലിന്റെ ഭാഗമായി ഉച്ചഭക്ഷണം വിളമ്പികൊടുത്ത് അവരോടൊപ്പം ബികെഎസ് സേവന പ്രവർത്തകരും ഭക്ഷണം കഴിച്ചു. ഇത് ബികെഎസ് സേവന പ്രവർത്തകർക്ക് പ്രചോദനവും മാനസികമായ സന്തോഷവും പകർന്നു നൽകിയെന്ന് രക്ഷാധികാരി ബഷീർ അമ്പലായി, പരിപാടികൾ നിയന്ത്രിച്ച നെജീബ് കടലായി എന്നിവർ പറഞ്ഞു.
പ്രയാസങ്ങൾ മനസ്സിലാക്കി അവർക്ക് മാനസികമായ ഊർജ്ജവും ശക്തിയും നൽകുക എന്ന ബോധവൽകരണ സെമിനാറും ബി കെ എസ് എഫ് ഭാരവാഹികൾ നടത്തിയത് തൊഴിലാളികൾക്ക് വലിയ രീതിയിൽ ഉണർവ് നൽകി. പരിപാടികൾക്ക് ചാരിറ്റി കൺവീനർ അൻവർ കണ്ണൂരിന്റെ നേതൃത്വത്തിൽ സലീം മമ്പ്ര, കാസിം പാടത്തെകായിൽ, മണികുട്ടൻ, അൻവർ ശൂരനാട്, നെജീബ് കണ്ണൂർ, ഗയിസ് എന്നിവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.