ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഫോമയുടെ സാന്ത്വന സംഗീതത്തിൻറെ 79 ആം എപ്പിസോഡ് ഡിസംബർ 19 ന് നടക്കും. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് സാന്ത്വന സംഗീതത്തിന്റെ പ്രത്യേക സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ശബരീനാഥ്, വില്യം, വേദ ശബരി, ജ്യോത്സന നാണു, ദുർഗാലക്ഷ്മി, ജെറിൻ ജോർജ്ജ്, എന്നീ ഗായകർ വൈവിദ്ധ്യവും, ശ്രദ്ധേയവുമായ ഗാനങ്ങളുമായി സംഗീത നിശയെ സമ്പന്നമാക്കും. സാമ്പത്തിക സ്ഥാപനയുടമ ഷിജു എബ്രഹാമും, ഫോമാ ട്രഷറർ തോമസ് ടി.ഉമ്മൻ എന്നവരാണ് സിബി ഡേവിഡും, സുനിത മേനോനും, സിജി ആനന്ദും അവതാരകരായെത്തുന്ന സാന്ത്വന സംഗീത നിശ പരിപാടിയുടെ പ്രായോജകർ.
ക്രിസ്മസ്-പുതുവത്സര സാന്ത്വന സംഗീത നിശയെ തങ്ങളുടെ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നവർ അഭ്യർത്ഥിച്ചു.
Join us : December 19th, 8 pm
https://us02web.zoom.us/j/310165332
Meeting ID: 310 165 332
Pass word 910498#
റിപ്പോർട്ട്: സലിം അയിഷ
