കലാ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കയിലുടനീളം, ഫോമാ സാംസ്കാരിക വിഭാഗം യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നു.
ഫോമായുടെ 12 റീജിയനുകളിലായി മത്സരങ്ങൾ സംഘടിപ്പിക്കുകയും റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർ ക്യാൻകൂണിൽ നടക്കുന്ന ഫിനാലെയിൽ മാറ്റുരക്കുകയും ചെയ്യും. മേഖലാ മത്സരങ്ങൾ 2022 മെയ് 30 നു മുൻപ് അവസാനിക്കും. യുവജനോത്സവത്തിന്റെ അന്തിമ മത്സരങ്ങൾ ഫോമാ രാജ്യാന്തര കൺവൻഷൻ വേദിയായ മെക്സിക്കോയിലെ ക്യാൻകൂണിൽ വെച്ചായിരിക്കും നടക്കുക. മികച്ച പ്രകടനവും ഏറ്റവും കൂടുതൽ പോയിന്റും നേടുന്നവരിൽ നിന്ന് കലാ പ്രതിഭയെയും, കലാതിലകത്തെയും തെരെഞ്ഞെടുക്കും. മത്സര വിഷയങ്ങളും, നിബന്ധനകളും, രജിസ്ട്രേഷൻ വിവരങ്ങളും ഫോമയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ ലഭ്യമാകും.
യുവജനോത്സവങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ജോൺസൺ കണ്ണൂക്കാടൻ ചെയർമാനായും, അനു സ്കറിയ, അച്ഛൻകുഞ്ഞു. ഡോക്ടർ ജിൽസി ഡെൻസ് എന്നിവർ കോ-ചെയർമാന്മാരായും വിപുലമായ കമ്മറ്റി രൂപീകരിച്ചു.
യുവജനോത്സവത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ജോൺസൺ കണ്ണൂക്കാടൻ ( 847-477-0564 ), അനു സ്കറിയ ( 267-496-2423 ), അച്ചൻകുഞ്ഞ് മാത്യു (847-912-2578), ഡോക്ടർ ജിൽസി ഡെൻസ് (602-516-8800) എന്നവരെ ബന്ധപ്പെടേണ്ടതാണ്.
ഫോമാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന കല-സാംസ്കാരിക മത്സരങ്ങളിൽ പങ്കാളികളായും, സഹകരിച്ചും, പന്ത്രണ്ടു മേഖലകളിലായി നടക്കുന്ന യുവജനോത്സവങ്ങളും, അന്തിമ മത്സര വേദിയായ ഫോമയുടെ രാജ്യാന്തര കൺവൻഷനിൽ പങ്കു കൊണ്ടും എല്ലാവരും പരിപാടികൾ വിജയിപ്പിക്കണമെന്ന്,
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ സാംസ്കാരിക വിഭാഗം സമിതി ചെയർമാൻ, പൗലോസ് കുയിലാടൻ , അച്ചന്കുഞ്ഞു മാത്യു ,സെക്രട്ടറി,ബിജു തുരുത്തിമലിൽ വൈസ് ചെയര്മാൻ ,
ജിൽസി ഡെന്നിസ് (ജോയിന്റ് സെക്രട്ടറി), സണ്ണി കല്ലൂപ്പാറ (നാഷണൽ കമ്മിറ്റി കോഓർഡിനേറ്റർ) ,അനു സ്കറിയ (നാഷണൽ കമ്മിറ്റി മെമ്പർ) ,ജോൺസൻ കണ്ണൂക്കാടൻ (നാഷണൽ കമ്മിറ്റി മെമ്പർ) ,ബിനൂപ് ശ്രീധരൻ (നാഷണൽ കമ്മിറ്റി മെമ്പർ) സൈജൻ കണിയൊടികൾ (നാഷണൽ കമ്മിറ്റി മെമ്പർ)എന്നിവർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: സലിം ആയിഷ