ന്യൂയോർക്ക്: ഫോമയുടെ പുതിയ പ്രോജക്ടുകളിൽ ഒന്നായ പത്തനാപുരം തലവൂരിലെ പാർപ്പിട പദ്ധതിക്കായി ശ്രീ ജോസ് പുന്നൂസ് സംഭാവന ചെയ്ത സ്ഥലം ഫോമാ ഹൌസിംഗ് പ്രോജക്ട് കോർഡിനേറ്റർ ശ്രീ ജോസഫ് ഔസോയും അദ്ദേഹത്തിന്റെ ഭാര്യ സുജ ഓസോയും സന്ദർശിച്ചു.
പുതിയ പാർപ്പിട പദ്ധതിക്കുള്ള ശിലാസ്ഥാപനം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നടക്കും. 2020 തിൽ ആരംഭിക്കേണ്ടിയിരുന്ന പദ്ധതി കോവിഡ് മൂലമുള്ള ലോക്ക് ഡൗണിൽനാലാണ് നീണ്ടുപോയത്. സന്ദർശന വേളയിൽ തലവൂർ പഞ്ചായത്ത് അംഗം പ്രൈസൻ ഡാനിയേൽ, ബോബി ജോൺ എന്നവരുമായി കൂടിക്കാഴ്ച നടത്തി.
വളരെ പ്രകൃതി രമണീയവും, മികച്ച കാലാവസ്ഥയുമുള്ള ഈ സ്ഥലത്ത് ഇരുപതു വീടുകളെങ്കിലും പണിയാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. വീടുകളുടെ പ്ലാനുകളും മറ്റും തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
റിപ്പോർട്ട്: സലിം ആയിഷ (ഫോമാ പി ആർ ഓ)