കേരള സെന്ററിന്റെ അവാർഡ് ജേതാവും, അറിയപ്പെടുന്ന ഗായകനുമായ ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ജയ് നായരോടുള്ള ആദര സൂചകമായി ഫോമയുടെ എൺപതാം എപ്പിസോഡ് ജനുവരി 9 ന് നടക്കും. 2021 ഡിസംബർ 29 നു ആണ് ജയ്ശങ്കർ നായർ ന്യൂജേഴ്സിയിൽ അന്തരിച്ചത്.
=================================================================================
സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/GDF29CaKEQREh14pEVSIdN
സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്
http://bit.ly/SubToStarvisionNews
=================================================================================
എപ്പിസോഡിൽ സിജി ആനന്ദ്, ലൂസി കുര്യാക്കോസ്, ശ്രീദേവി,എന്നീ ഗായകർ ഗാനങ്ങൾ ആലപിക്കും. സിബി ഡേവിഡ്, ഷൈനി അബൂബക്കർ, രാജൻ ചീരൻ എന്നിവർ ഗാനാലാപന പരിപാടിയെ നയിക്കും. ജയ് ശങ്കർ നായരോടുള്ള ആദരസൂചകമായി നടക്കുന്ന സാന്ത്വന സംഗീതം പരിപാടിയിൽ എല്ലാ സഹൃദയരും, പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

