ന്യൂയോർക്ക്: വീരേതിഹാസമായ പോരാട്ടങ്ങളെയും , സഹന സമരങ്ങളെയും , രക്തസാക്ഷിത്വം വരിച്ച ധീര സ്വന്തത്ര്യ സമര പോരാളികളെയും അനുസ്മരിച്ചും ആദരിച്ചും ഇന്ത്യ 73 ആം റിപ്ലബിക് ആഘോഷിക്കുകയാണ്. ലോകത്തിലെ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, 562 നാട്ടു രാജ്യങ്ങൾ ആയിരുന്ന ഇന്ത്യയെ ജാതി-മത-ഭാഷ-സംസ്കാര വൈവിധ്യങ്ങൾ നിലനിർത്തി ഒറ്റ രാജ്യമായി നിലനിർത്തുക എന്ന വെല്ലുവിളിയിൽ നിന്നാണ് മഹത്തായ ഭാരതീയ ഭരണഘടന രൂപം കൊണ്ടത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ ജനുവരി 26 പൂർണ സ്വരാജ് ദിനമായി ആഘോഷിച്ചിരുന്നത്തിന്റെ ഓർമ്മകൂടിയായ ജനുവരി 26, അതുകൊണ്ടു തന്നെ ഏതൊരു ഭാരതീയനും അഭിമാന നിമിഷങ്ങളാണ്.
ഫോമയും ഇന്ത്യയുടെ റിപ്ലബിക് ദിനാഘോഷങ്ങളിൽ പങ്കു ചേരുകയാണ്. ജനവരി 29 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ, കേരള ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ, മുൻ മന്ത്രിയും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അരൂർ എം.എൽ.എ ദലീമ ജോജോ, ന്യൂയോർക്ക് കോൺസുലാർ ജനറൽ രൺധീർ ജയ്സ്വാൾ, ഡെപ്പ്യൂട്ടി കോൺസുലാർ ജനറൽ ഡോക്ടർ വരുൺ ജെഫ് , കോൺസൽ കമ്മ്യൂണിറ്റി വിഭാഗം തലവൻ എ .കെ.വിജയകൃഷ്ണൻ, എന്നവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ ദുർഗ്ഗവും ലക്ഷ്മിയും, ഗിരീഷ് അയ്യരും, റോഷിൻ മാമ്മനും , സ്നേഹ വിനോയിയും ദേശാഭിമാന ഗാനങ്ങളുമായി ഒത്തു ചേരും. നിതാ സുരേഷ് അവതാരകയായിരിക്കും.
എല്ലാ ദേശസ്നേഹികളും, ഫോമാ പ്രവർത്തകരും അംഗ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.
Zoom Meeting Link : https://us06web.zoom.us/j/85688541736
റിപ്പോർട്ട്: സലിം അയിഷ