ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസ്സിയേഷൻസ് ഓഫ് അമേരിക്കാസിന്റെ മാഗസീനായ ‘അക്ഷകേരളത്തിന്റെ’ പ്രകാശന കർമ്മവും കേരള പിറവി ദിനാഘോഷവും ഒക്ടോബർ 31 ന് ഈസ്റ്റേൺ സമയം വൈകിട്ട് 9:00 ന് (ഇൻഡ്യൻ സമയം നവംബർ 1-ന് രാവിലെ 6:30-ന്) നടത്തപ്പെടുന്നതായിരിക്കും.
കവി, ചിത്രകാരൻ, വിവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന കെ ജയകുമാർ ഐ എ എസ് പ്രമുഖ സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സിക്ക് ഓൺലൈൻ കോപ്പി നല്കിക്കൊണ്ടായിരിക്കും അക്ഷരകേരളത്തിന്റെ പ്രകാശനകർമ്മം ഔദ്യോഗികമായി നിർവ്വഹിക്കുക.
പ്രമുഖ മജീഷ്യനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് കേരള പിറവിദിന സന്ദേശം നല്കും. എഴുത്ത് മാസികയുടെ മാനേജിങ്ങ് എഡിറ്ററായ റവ. ഡോ. ബിനോയ് പിച്ചളക്കാട്ട് എസ്.ജെ മുഖ്യ അതിഥിയായിരിക്കും.
ഫോമാ പ്രസിഡൻറ് ശ്രീ അനിയൻ ജോർജ്ജ് അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിക്കും. ഫോമാ ട്രഷറർ തോമസ് റ്റി ഉമ്മൻ, വൈസ് പ്രസിഡൻറ് പ്രദീപ് നായർ, ജോയൻറ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും സണ്ണി കല്ലൂപ്പാറ കൃതജ്ഞ പ്രകശിപ്പിക്കുകയും ചെയ്യും.
പ്രമുഖ ചലച്ചിത്ര നടനും എഴുത്തുകാരനുമായ തമ്പി ആൻറണി ചീഫ് എഡിറ്ററായ അക്ഷരകേരളത്തിന്റെ മാനേജിങ്ങ് എഡിറ്ററായി സൈജൻ കണിയോടിക്കലും, സണ്ണി കല്ലൂപ്പാറ, ബൈജു പകലോമറ്റം, ബാബു ദേവസ്സ്യ എന്നിവർ കണ്ടൻറ് എഡിറ്റേഴ്സ് ആയും പ്രിയ ഉണ്ണികൃഷ്ണൻ, സോയ നായർ, സജീവ് മാടമ്പത്ത് എന്നിവർ ലിറ്റററി എഡിറ്റേഴ്സ് ആയും റോയ് മുളങ്കുന്നം, സൈമൺ വാളാച്ചേരിൽ എന്നിവർ ന്യൂസ് എഡിറ്റേഴ്സ് ആയും പ്രവർത്തിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് ഏവരേയും ഹാർദവമായി സ്വാഗതം ചെയ്യുന്നു
Zoom link : https://us06web.zoom.us/j/88076651153
