തിരുവനന്തപുരം/യാങ് യാങ്: ദക്ഷിണ കൊറിയന്‍ ടൂറിസം കണ്‍വെര്‍ജന്‍സ് കാരിയര്‍ (ടിസിസി) വിമാനക്കമ്പനി സ്റ്റാര്‍ട്ടപ്പായ ഫ്ളൈ ഗ്യാങ് വോണ്‍ ഐബിഎസ് സോഫ്റ്റ് വെയറുമായി കൈകോര്‍ക്കുന്നു. ഐബിഎസ് സോഫ്റ്റ് വെയറിന്റെ പാസഞ്ചര്‍ സര്‍വീസ് സിസ്റ്റമായ (പിഎസ്എസ്) ഐഫ്ളൈ റെസ് പ്ലാറ്റ് ഫോം വിന്യസിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പങ്കാളിത്തത്തിലൂടെ ഫ്ളൈ ഗ്യാങ് വോണ്‍ ലക്ഷ്യമിടുന്നത്.
ഐഫ്ളൈ റെസ് പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതിലൂടെ ബുക്കിംഗ് സംവിധാനം പരിഷ്കരിക്കുന്നതിനും സമ്പൂര്‍ണ ഡിജിറ്റല്‍ ചാനല്‍ പ്ലാറ്റ് ഫോം നടപ്പിലാക്കുന്നതിനും സാധിക്കും. വിവിധ മാര്‍ഗങ്ങളിലൂടെ വ്യത്യസ്ത ഓഫറുകള്‍ നല്കി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനും ഇത് സഹായകമാകും.
ഉപഭോക്താക്കളുടെ താല്പര്യം മനസ്സിലാക്കി അനുയോജ്യ ഓഫറുകള്‍ നല്‍കുന്നതിന് ഫ്ളൈ ഗ്യാങ് വോണ്‍ സംവിധാനത്തിന് മുന്‍പ് കഴിഞ്ഞിരുന്നില്ല. ഐഫ്ളൈ റെസ് ക്ലൗഡ് പ്ലാറ്റ് ഫോമിലേക്ക് ചുവടുമാറുന്നതിലൂടെ ഉപഭോക്താക്കളുടെ പ്രൊഫൈലുകള്‍ പരിപാലിക്കുന്നതിനും വ്യത്യസ്ത ബിടുബി, ബിടുസി ഇന്റര്‍നെറ്റ് ബുക്കിംഗ് എഞ്ചിനുകള്‍ നടപ്പിലാക്കുന്നതിനും പരോക്ഷ വിതരണം വിപുലീകരിക്കുന്നതിനും സാധിക്കും. വിമാനക്കമ്പനിയുടെ ചില്ലറ വില്‍പ്പനയിലും ഉപഭോക്തൃ സംതൃപ്തിയിലും ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. ദക്ഷിണ കൊറിയയിലെ ചെലവുകുറഞ്ഞ വിമാനയാത്രാ വിപണിയില്‍ മത്സരാത്മകത നിലനിര്‍ത്താന്‍ ഫ്ളൈ ഗ്യാങ് വോണിന് മുതല്‍ക്കൂട്ടാകും.
ആമസോണ്‍ വെബ് സര്‍വ്വീസസില്‍ ഹോസ്റ്റ് ചെയ്തിട്ടുള്ളതും പൂര്‍ണമായും ക്ലൗഡ് അധിഷ്ഠിതവുമായ ഐഫ്ളൈ റെസ് വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സുരക്ഷയ്ക്കും മികച്ചതാണ്. ആമസോണ്‍ വെബ് സര്‍വ്വീസസ് ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കോംപീറ്റന്‍സി സ്റ്റാറ്റസ് ഐബിഎസ് സോഫ്റ്റ് വെയര്‍ ഇതിനോടകം നേടിയിട്ടുണ്ട്.

ഉപഭോക്താക്കളാണ് വിമാനക്കമ്പനികളുടെ ജീവനാഡിയാണ് ഫ്ളൈ ഗ്യാങ് വോണ്‍ സിഇഒ വോണ്‍ സുക്ക് ജൂ പറഞ്ഞു. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വ്യക്തിഗതവും ആവശ്യമായ ഓഫറുകളിലും സേവനങ്ങളിലും നിക്ഷേപം നടത്തി ഉപഭോക്താക്കള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെല്ലുവിളികളുള്ളതും മത്സരാധിഷ്ഠിതവുമായ വിപണിയില്‍ അഭിവൃദ്ധിനേടാന്‍ എല്ലാ നൂതന സാങ്കേതിവിദ്യകളും അനിവാര്യമാണെന്ന് ഐബിഎസിന്റെ ഏവിയേഷന്‍ പാസഞ്ചര്‍ സൊലൂഷന്‍സ് മേധാവി ഡേവിഡ് ഫ്രിഡെറിച്ചി പറഞ്ഞു. ക്ലൗഡ് സാങ്കേതികവിദ്യയിലൂടെ യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മികച്ച അനുഭവമേകാനാകും. വിവരാധിഷ്ഠിത പിഎസ്എസ് പ്ലാറ്റ് ഫോമിലൂടെ വിമാനക്കമ്പനിക്ക് മത്സരക്ഷമതയും ഉയര്‍ന്ന വരുമാനവും സന്തുഷ്ടരായ ഉപഭോക്താക്കളും ലഭ്യമാകും. ഫ്ളൈ ഗ്യാങ് വോണിന്റെ വാണിജ്യമൂല്യം വര്‍ദ്ധിപ്പിക്കാനുതകുന്ന പങ്കാളിത്തത്തിലേര്‍പ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമാനക്കമ്പനികള്‍ക്ക് അനായാസം വമ്പന്‍ ബിസിനസുകള്‍ നടത്തുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത ഉറപ്പാക്കുന്നതിനുമാണ് ഐഫ്ളൈ റെസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യോമമേഖലയിലെ ആവശ്യകതമനസ്സിലാക്കി നിര്‍മ്മിച്ച ഐഫ്ളൈ റെസ് ഉപഭോക്തൃ കേന്ദ്രീകൃതമാണ്. മാറുന്ന ബിസിനസ് മോഡലുകള്‍ അവലംബിച്ച് കുറഞ്ഞ ചെലവില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ വിപുലപ്പെടുന്നതിന് ഇതിലൂടെ സാധിക്കും. മേഖലയിലെ ആദ്യത്തെ തദ്ദേശീയ അയാട്ട എന്‍ഡിസി പിഎസ്എസ് ഉല്‍പ്പന്നമാണ് ഐഫ്ളൈ റെസ്. സമ്പന്നമായ എപിഐ പോര്ട്ട്ഫോളിയയും ദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും പെട്ടെന്ന് കണക്റ്റിവിറ്റി നല്കുന്ന സമ്പൂര്‍ണ എന്‍ഡിസി കംപ്ലെയിന്റ് ബുക്കിംഗും ഡിസിഎസ് പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സമന്വയിപ്പിച്ചിട്ടുണ്ട്. ഐഫ്ളൈ റെസിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് https://www.ibsplc.com/product/airline-passenger-solutions/passenger-reservations ലിങ്ക് സന്ദര്‍ശിക്കുക.
