തിരുവനന്തപുരം : ലാലപ്പന്’ വിളിയില്‍ മോഹന്‍ലാല്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഫ്ളവേഴ്സ് ടിവി. സ്റ്റാര്‍ മാജിക് എന്ന കോമഡി പ്രോഗ്രാമില്‍ ലാലപ്പന് എന്ന് വിളിച്ച് മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഫാന്‍സ് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മാപ്പ് പറച്ചില്. നേരത്തെ ആദിവാസി വിരുദ്ധതയുടെ പേരില്‍ ഏറെ വിവാദമായ ‘സ്റ്റാര്‍ മാജിക’് കോമഡി ഷോയുടെ പുതിയ എപ്പിസോഡിലാണ് ഒരു കഥാപാത്രത്തിന്റെ എന്‍ട്രിയില്‍ നെഞ്ചുവിരിച്ച് ലാലേട്ടന് എന്ന സിനിമാ ഗാനത്തെ നെഞ്ച് വിരിച്ച് ലാലപ്പന് എന്ന് പാരഡിയിയാക്കിയത്. ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകളും എതിര് ഫാന്‍സുകളും മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ‘ലാലപ്പന്’ എന്ന വിളി ഫ്ളവേഴ്സ് കോമഡി ഷോയില്‍ വന്നത് മോഹന്‍ലാലിനെ അപമാനിക്കാനാണെന്നായിരുന്നു ഫാന്‍സ് വാദം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് വ്യാപക പ്രതിഷേധവും തുടങ്ങി.

മോഹന്‍ലാലിന്റെയും ഇന്ത്യന്‍ സിനിമയുടെയും കടുത്ത ആരാധകരാണ് ഫ്ളവേഴ്സ് എന്നും പ്രോഗ്രാമില്‍ മോഹന്‍ലാലിനെതിരെ പരാമര്‍ശമുണ്ടായത് ബോധപൂര്‍വമല്ലെന്നും ചാനല്‍ സി.ഇ.ഒ ക്ഷമാപണത്തില്‍ വിശദീകരിക്കുന്നു. ഫ്ളവേഴ്സിന്റെ പ്രധാന പ്രോഗ്രാമുകളില്‍ ഉള്‍പ്പെടെ നിരവധി തവണ മോഹന്‍ലാല്‍ അതിഥിയായി പങ്കെടുത്തിട്ടുണ്ട്. പുലിമുരുകന് ത്രീഡി ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി നടത്തിയ പ്രോഗ്രാമിന്റെ പങ്കാളികള്‍ തങ്ങളായിരുന്നുവെന്നും ഫാന്സിനോട് ചാനല്‍ മാനേജ്മെന്റ്. അറിഞ്ഞുകൊണ്ട് ഒരിക്കലും മോഹന്‍ലാലിനെ പോലെ ഒരാളെ അപമാനിക്കാന്‍ ഫളവേഴ്സ് തയ്യാറാകില്ല. അബദ്ധവശാല്‍ സംഭവിച്ച പിഴവിന് ക്ഷമാപണമെന്നും ഫ്ളവേഴ്സ് ടിവി സിഇ.
മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത പ്രോഗ്രാം പ്രൈവറ്റ് ഓപ്ഷനിലേക്ക മാറ്റി. രാത്രിക്ക് മുമ്പ് മാപ്പ് പറയണമെന്നും ചില ട്രോള്‍ ഗ്രൂപ്പുകളിലും മറ്റുമായി മോഹന്‍ലാല്‍ ഫാന്‍സ് ആവശ്യപ്പെട്ടിരുന്നു. ഫ്ളവേഴ്സ് ഫേസ്ബുക്ക് പേജിലും, സ്കിറ്റിലെ അണിയറക്കാരുടെ പ്രൊഫൈലിലും ആക്രമണം ശക്തമായതിന് പിന്നാലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഫ്ളവേഴ്സ് ചാനല്‍ ഉടമകളായ ഇന്‍സൈറ്റ് മീഡിയ സിറ്റി ക്ഷമാപണം നടത്തിയത്.
Trending
- മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്
- സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
- ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
- ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
- വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും
- ‘ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ ഞാന്‍ പറഞ്ഞത് ശരിയായില്ലേ’
- ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
- ശബരിമലയിൽ കേരളീയ സദ്യ 21 മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം

