സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മസ്ക്കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. മാര്‍ച്ച് 11, 13, 24 തിയതികളില്‍ കൊച്ചിയില്‍ നിന്നും മസ്ക്കറ്റിലേക്കുള്ള ഒമാന്‍ എയര്‍വേസിന്റെ വിമാനങ്ങളാണ് താത്കാലികമായി റദ്ദാക്കിയത്. ഇത് കൂടാതെ മസ്ക്കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആഗോള തലത്തിലും വിമാന സര്‍വ്വീസുകളുടെ റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വ്വീസുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇത് കൂടാതെ എയര്‍ ഇന്ത്യ ഷാങ് ഹായി, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു അറിയിപ്പ് ലഭിക്കുന്നതുവരെ ചൈനയിലേക്കുള്ള സര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വേസും , ഒമാന്‍ എയര്‍ലൈന്‍സും റദ്ദാക്കിയിട്ടുണ്ട്.