മനാമ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹറിനില്‍ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലേയ്ക്ക് പുറപ്പെട്ടു. കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് നടത്താതെയാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. എന്നാൽ തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറകൾ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു.
ആദ്യ സംഘത്തിൽ 177 യാത്രക്കാരാണ് ഉള്ളത്. ബഹ്റൈൻ സമയം വൈകിട്ട് 4.30 ന് പുറപ്പെടുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അര മണിക്കൂർ വൈകി 5 മണിക്കാണ് വിമാനം പുറപ്പെട്ടത്.