കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ ഒരു പൈലറ്റ് ഉൾപ്പടെ 14 പേർ മരണപ്പെട്ടു. കൂടുതൽ മരണങ്ങളെന്നു സൂചനയുണ്ട്. സഹ പൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുള്ള എല്ലാ യാത്രക്കാർക്കും പരിക്കേറ്റു എന്നാണ് വിവരം. വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 191 പേരാണ് ഉണ്ടായിരുന്നത്. 10 കുട്ടികളും ഇവരിൽ ഉൾപ്പെടുന്നു.
==============================================================================================================
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
==============================================================================================================
ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിമാനത്താവളത്തിലെ മതിലിൽ ഇടിച്ചു വിമാനത്തിന്റെ ചിറകുകൾ തകർന്നു. കോക് പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള ഭാഗങ്ങളാണ് തകർന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.