
മനാമ: ബഹ്റൈനിലെ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സി ഹാജർ ഫോർമുല കൂടുതൽ വിപുലീകരിച്ചു. സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലെ ഫ്ലക്സി സമയം മൂന്നു മണിക്കൂറായി ദീർഘിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവിലിത് രണ്ടു മണിക്കൂറാണ്. താമസിച്ചു ജോലിക്ക് വരുന്നതിനനുസൃതമായി താമസിച്ച് ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനുള്ള സൗകര്യമാണ് ഇതു നൽകുന്നത്. രാവിലെ ഏഴു മുതൽ 10 മണി വരെ ഇതനുസരിച്ച് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. രാവിലെ വൈകുന്നതിനനുസൃതമായി ജോലി കഴിഞ്ഞു പോകുന്ന സമയത്തിലും മാറ്റമുണ്ടാകും.

