
കൊല്ലം: കടയ്ക്കൽ മേളയുടെ പ്രചാരണാർഥം കുറ്റിക്കാട് ബോധി ട്യൂഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കടയ്ക്കൽ പഞ്ചായത്ത് അങ്കണത്തിൽ ഫെസ്റ്റ് ചീഫ് കോർഡിനേറ്റർ പി പ്രതാപൻ ഫ്ലാഗ് ഓഫ് ചെയ്തു.

ചിതറ, ചിങ്ങേലി, കടയ്ക്കൽ ടൗൺ എന്നിവിടങ്ങളിൽ ബോധിയിലെ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ പ്രോഗ്രാം അവതരിപ്പിച്ചു.ബോധിയിലെ 40 കുട്ടികളാണ് പരിപാടി അവതരിപ്പിച്ചത്.

കടയ്ക്കൽ സാംസ്കാരിക സമിതി പ്രവർത്തകർ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
