തൃശൂർ: ഷോളയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ഷോളയാറിൽ ചുങ്കം എസ്റ്റേറ്റ് ഭാഗത്തെ പുഴയിലാണ് അപകടം നടന്നത്. കോയമ്പത്തൂർ കിണറ്റികടവിൽ നിന്ന് ഷോളയാറിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടമുണ്ടായത്. കോയമ്പത്തൂരിൽ നിന്നും ബൈക്കുകളിൽ യാത്ര ചെയ്തെത്തിയ ഈ യുവാക്കൾ വൈകിട്ട് ചുങ്കം തേയിലത്തോട്ടത്തിനടുത്തുള്ള പുഴയിൽ കുളിക്കാനായി ഇറങ്ങുകയായിരുന്നു. ഈ യുവാക്കൾ അപകടത്തിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് ഇവരെ പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചെങ്കിലും അഞ്ചുപേർ മരണപ്പെടുകയായിരുന്നു. ഈ പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത യുവാക്കൾ ആഴം കുറഞ്ഞ ഭാഗമാണെന്ന് കരുതിയാണ് പുഴയിൽ കുളിക്കാനായി ഇറങ്ങിയത്. കോയമ്പത്തൂരിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികൾ ആണ് മരണപ്പെട്ടവർ. ഇവരുടെ മൃതദേഹങ്ങൾ വാൽപ്പാറയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Trending
- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി