ലക്നൗ: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കൗമാരക്കാർ അറസ്റ്റിൽ. യുപിയിലെ ജലൗൺ ജില്ലയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.വീട്ടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഇതേ പ്രദേശത്ത് തന്നെ താമസിക്കുന്ന കൗമാരക്കാരാണ് പ്രതികൾ.സംഭവത്തിൽ മൂന്ന് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.
എന്നാല്‍ അക്രമത്തിന് പിന്നിൽ രണ്ട് പേരെയുണ്ടായിരുന്നുള്ളുവെന്നാണ് പൊലീസ് നിഗമനം.പീഡനവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഡോക്ടര്‍മാരുടെ നിർദേശത്തെ തുടർന്ന് പിന്നീട് ഝാൻസി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ‘രണ്ട് കൗമാരക്കാർ അഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉയരുന്നുണ്ട്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എഎസ്പി അവദേശ് സിംഗ് വ്യക്തമാക്കി.