കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അഞ്ച് വയസുകാരനോട് ക്രൂരമായി പെരുമാറിയ ഓട്ടോ ഡ്രൈവർ വിചിത്രനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ചൈൽഡ് ലൈനിനോട് പൊലീസ് ആവശ്യപ്പെടും. ഇതിന് ശേഷം സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
കുട്ടിയുടെ മാതാവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മകന് കൂടുതൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നതിനാൽ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അമ്മ വ്യക്തമാക്കി. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഓട്ടോറിക്ഷയിൽ തുപ്പിയതിന് കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചെന്നാണ് പരാതി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ബാലാവകാശ കമ്മിഷൻ സംഭവത്തിൽ ഇടപെട്ടത്.