തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്ത് എത്തിയതായാണ് വിവരം. സബ് കളക്ടറുടെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. തൃശ്ശൂരിലെ ദേശീയ ദുരന്ത പ്രതികരണ സേന വിഭാഗത്തെയും രാജമലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതേ സമയം തന്നെ വ്യോമ മാര്‍ഗം രക്ഷപ്രവര്‍ത്തന സംഘത്തെ എത്തിക്കാനും ശ്രമം നടത്തിയിരുന്നു. സംഭവത്തിന്റെ പാശ്ചത്തലത്തില്‍ ജില്ലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ല കളക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X