കൊച്ചി: അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി(APEDA), 2021 ഒക്ടോബർ 12 ന് കേരളത്തിലെ തൃശൂരിൽ നിന്ന് ന്യൂസിലാൻഡിലേക്കുള്ള “ചക്കയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ” ആദ്യ കയറ്റുമതിഫ്ലാഗ് ഓഫ് ചെയ്തു. ന്യൂസിലാന്റിലേക്കുള്ള ആദ്യ കയറ്റുമതിക്കൊപ്പം യുഎസ്എയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്. എപിഇഡിഎ ഡയറക്ടർ ഡോ.തരുൺ ബജാജ്, കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫ് ചടങ്ങിൽ കയറ്റുമതിക്കാരും (ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസ്സിംഗ് കമ്പനി, ചാലക്കുടി, തൃശൂർ) ഇറക്കുമതിക്കാരും, APEDA യിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉണങ്ങിയ ചക്കപൗഡർ, ചക്കപുട്ടുപൊടി, ചക്കദോശ പൗഡർ, ചക്ക ചപ്പാത്തി പൊടി എന്നിവയാണ് കേരളത്തിലെ തൃശൂരിൽ നിന്ന് കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങൾ. 1 വർഷത്തിലധികം ഷെൽഫ് ആയുസ്സുള്ള ചക്കയുടെ മൂല്യ വർധിത ഉത്പന്നങ്ങളാണ് ഇരു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി