മലപ്പുറം: ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തതിന്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് റജിസ്റ്റർ ചെയ്തത്.
ഇരുചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യുവാവിനെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച പുലർച്ചെ 12.19നാണ് കേസ് റജിസ്റ്റർ ചെയ്തത്.
ക്രൈം നമ്പർ 936 പ്രകാരമാണ് കർണാടകയിലെ കൊടക് മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കോഴിക്കോട്– പാലക്കാട് റോഡിലൂടെ പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഹെൽമറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹം ഓടിച്ചതിനാണ് കേസ്. കൊളത്തൂർ എന്ന സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്.
കെ. എൽ-65-എ-2983 ആണ് മുഹമ്മദ് ഷാഫിയുടെ വണ്ടി നമ്പർ. പ്രതിയെ കേസെടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.