മനാമ: അത്യാധുനിക എഫ്-16 ബ്ലോക്ക് 70 യുദ്ധവിമാനങ്ങളുടെ ഒരു സംഘം ബഹ്റൈനിലെത്തി. ബഹ്റൈൻ ഡിഫൻസ് ഫോഴ്സിൻ്റെ റോയൽ ബഹ്റൈൻ എയർഫോഴ്സിൻ്റെ (ആർബിഎഎഫ്) ഈസ എയർ ബേസിലാണ് യുദ്ധവിമാനങ്ങൾ എത്തിച്ചേർന്നത്.
ആർബിഎഎഫിൻ്റെ “ഹമദ് ഫാൽക്കൺസ്” പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സൈനിക വിമാനങ്ങളുടെ ആദ്യ ബാച്ചാണ് ഈ യുദ്ധവിമാനങ്ങൾ. പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റൻ്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമിയും സന്നിഹിതനായിരുന്നു.