ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ച് വൻ അപകടം. അപകടത്തിൽ എട്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുള്ളതായും റിപ്പോർട്ടുണ്ട്. വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് തീപടിച്ചത്. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 14 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
Trending
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു