മനാമ: ബഹ്റൈനിലെ സല്‍മാബാദില്‍ നിര്‍മ്മാണ സാമഗ്രികളും ഫര്‍ണിച്ചറും സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് ടീമുകള്‍ അണച്ചു.
തീപിടിത്തത്തെത്തുടര്‍ന്ന് വീണ്ടും തീ പടരാതിരിക്കാന്‍ തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. സംഭവമറിഞ്ഞയുടന്‍ തന്നെ 17 വാഹനങ്ങളും 48 ഉദ്യോഗസ്ഥരെയും സ്ഥലത്തേക്കയച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും കൂടുതല്‍ പടരുന്നത് തടയുകയും ചെയ്തു.
ആളപായമൊന്നുമില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Trending
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
- വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തിക ബഹ്റൈനികള്‍ക്കു മാത്രം: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- സ്വകാര്യ മേഖലയിലെ മികച്ച തൊഴിലാളികളെ തൊഴില്‍ മന്ത്രാലയം ആദരിച്ചു
- സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ്, പുതുവത്സരാഘോഷം

