മനാമ: ബഹ്റൈനിലെ ഹാജിയാത്ത് പ്രദേശത്തെ ഒമ്പത് നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം.
30 വയസ്സുള്ള ഒരു ഭിന്നശേഷിക്കാരനും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബാല്‍ക്കണിയില്‍നിന്ന് വീണ 48 വയസ്സുള്ള അദ്ദേഹത്തിന്റെ അമ്മയുമാണ് മരിച്ചത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കുട്ടിയുടെ നില തൃപ്തികരമാണ്. സിവില്‍ ഡിഫന്‍സ് ടീം എത്തി തീയണച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.45നാണ് സിവില്‍ ഡിഫന്‍സിന്റെ ഓപ്പറേഷന്‍സ് റൂമില്‍ തീപിടിത്ത വിവരം ലഭിച്ചത്. 10 മിനിറ്റിനുള്ളില്‍ സിവില്‍ ഡിഫന്‍സ് ടീം എത്തി. കനത്ത പുകയില്‍ കുടുങ്ങിയ 16 പേരെ രക്ഷപ്പെടുത്തി. 116 താമസക്കാരെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കി. തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു.
Trending
- കോക്രോച്ച് പാര്‍ട്ടി അഭിജിത് ദീപ്കെ ഡല്‍ഹിയിലെത്തി; ജന്തര്‍മന്തിറില്‍ പ്രതിഷേധം
- മുഹറഖ് മലയാളി സമാജം ‘മഞ്ചാടി ബാലവേദി’ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി
- ട്രാവലറും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്
- വോയ്സ് ഓഫ് ട്രിവാൻഡ്രം-ബഹ്റൈൻ ഫോറം (VOT) ലോക പരിസ്ഥിതി ദിനം ആചരിച്ചു
- ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
- കഞ്ചാവുമായി സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍; ലക്ഷ്യം വിദ്യാര്‍ഥികള്‍
- വിജയ് കേരളത്തിലേക്ക്; ഉറപ്പുനൽകിയതായി പി കെ കുഞ്ഞാലിക്കുട്ടി
- ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ ഭാരവാഹികൾ

