
മനാമ: ബഹ്റൈനിലെ മുഹറഖിലും ഹൂറയിലുമുണ്ടായ തീപിടിത്തങ്ങള്‍ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് സംഘങ്ങള്‍ സമയോചിതമായി ഇടപെട്ട് അണച്ചു. സംഭവങ്ങളില്‍ ആളപായമോ പരിക്കോ ഉണ്ടായില്ല.
മുഹറഖില്‍ ഒരു കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടന്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
ഹൂറയില്‍ ഒരു ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഡിഫന്‍സ് സംഘം ഉടന്‍ താമസക്കാരെ ഒഴിപ്പിച്ചു. തുടര്ന്ന്തീയണച്ചു.
