മനാമ: ബഹ്റൈനിലെ സമാഹീജിൽ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23 വയസ്സുകാരൻ മരിച്ചു. ഏഴു പേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി.
യുവാവിനെയും രക്ഷപ്പെടുത്തിയിരുന്നെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. തീപിടിച്ച വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
Trending
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം

