ബെംഗളൂരു: ഹിജാബ് വിഷയത്തിൽ പ്രതിഷേധിച്ച് നിരോധന ഉത്തരവുകൾ ലംഘിച്ചതിന് 10 പെൺകുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുംകൂരിലെ ഗേൾസ് എംപ്രസ് ഗവൺമെന്റ് പിയു കോളേജിന് പുറത്ത് നടന്ന പ്രതിഷേധത്തിന് ക്രിമിനൽ നടപടി ചട്ടത്തിന്റെ (സിആർപിസി) സെക്ഷൻ 144 പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചതിനെതിരെ ചില മുസ്ലീം പെൺകുട്ടികൾ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഫുൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിഷയത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ കാമ്പസിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഇടക്കാല ഉത്തരവിൽ കോടതി വിലക്കേർപ്പെടുത്തിയിരുന്നു.