തിരുവനന്തപുരം: ഇടത് വലത് മുന്നണികള്‍ കൊള്ള സംഘമായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ധനമന്ത്രി തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ടെന്ന് ആരോപിച്ച സുരേന്ദ്രന് കേരളത്തിന്റെ ഗതി മാറ്റാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
അഴിമതിയാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക. സര്‍ക്കാര്‍ മാത്രമല്ല പ്രതിപക്ഷവും അഴിമതി ആരോപണത്തില്‍ പെട്ടിരിക്കുന്നു. പ്രതിപക്ഷവും സര്‍ക്കാരും ഒരേ തൂവല്‍ പക്ഷികളാണ്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതിപക്ഷത്തിന് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ടെന്നും സംസ്ഥാനത്തിന് പുറത്ത് മാത്രമല്ല വിദേശങ്ങളില്‍ പോലും മന്ത്രിമാര്‍ അഴിമതി പണം നിക്ഷേപിച്ചെന്നും അദ്ദേഹം ആരോപിച്ചു.