പത്തനംതിട്ട: റോബിന് ബസ് നടത്തിപ്പുകാരന് ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് പൊലീസ് നീക്കം. കോടതിയില്‍ നിലനില്‍ക്കുന്ന ലോങ് പെന്‍ഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2012 ല്‍ വണ്ടിചെക്ക് നല്കി കബളിപ്പിച്ചെന്ന കേസിലാണ് നടപടി. എറണാകുളം ജുഡീഷ്യല്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റ് പേട്ടയിലെ വിട്ടിലെത്തയാണ് പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തത്. ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. അതേസമയം ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാന്‍ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു.
Trending
- ചരക്കുകൂലി കുടിശ്ശിക: ബഹ്റൈനിലെ ഷിപ്പിംഗ് കമ്പനിക്ക് കോടതി 46,000 ദിനാര്‍ പിഴ ചുമത്തി
- ഔട്ടര്‍ സ്പേസ് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ബഹ്റൈന്‍ സ്പേസ് ഏജന്‍സിയുടെ പങ്കാളിത്തം
- ബഹ്റൈന്‍ കിരീടാവകാശി ജപ്പാന് സന്ദര്‍ശിക്കും
- 9 വര്‍ഷത്തിനു ശേഷമുള്ള വാഹനാപകട നഷ്ടപരിഹാര അവകാശവാദം കോടതി തള്ളി
- അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് രൂപം നല്കി കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ്
- സുസ്ഥിരതാ ഹാക്കത്തോണ്‍ സമാപിച്ചു
- റോയല്‍ യൂണിവേഴ്സിറ്റി ഓഫ് വിമനില്‍ അക്കൗണ്ടിംഗില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് ബാച്ചിലേഴ്സ് ബിരുദം ആരംഭിക്കും
- വിജില്‍ തിരോധാന കേസ്: മൃതദേഹത്തിനായി സരോവരത്ത് തെരച്ചില്‍ നാളെയും തുടരും