കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാരെന്ന് ചീഫ് സെക്രട്ടറി അടുത്തിടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ തന്നെ സമ്മതിച്ചു കഴിഞ്ഞു. പെന്ഷന് നല്‍കാനും സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈകോ വഴി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനും പോലും പണമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. സാമ്ബത്തിക പ്രതിസന്ധി തീര്‍ക്കാന്‍ പ്രവാസികളെ ആശ്രയിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
ഡയസ്പോറ ബോണ്ട് (പ്രവാസി ബോണ്ട്) നടപ്പാക്കി സാമ്ബത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ലോകബാങ്കും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ സാമ്ബത്തിക പങ്കാളിയാക്കി നിക്ഷേപം കണ്ടെത്താനാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് പഠനം നടത്തിയ ലോകബാങ്ക് സാമ്ബത്തിക വിദഗ്ധന്‍ ദീരാപ് രഥ മുന്നോട്ടുവച്ച നിര്‍ദേശം.എന്നാല്‍ കേരളത്തെ സംബന്ധിച്ച് ലോകബാങ്ക് നിര്‍ദേശം പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമാകില്ല. സമാനമായൊരു പദ്ധതി പ്രവസി ചിട്ടിയെന്ന പേരില്‍ കെ.എസ്.എഫ്.ഇ അവതരിപ്പിച്ചിരുന്നുങ്കെലും വിജയം കണ്ടില്ല. പ്രവാസി ബോണ്ട് അവതരിപ്പിച്ചാലും അവസ്ഥ വ്യത്യസ്തമാകാനിടയില്ല. കാരണം സംസ്ഥാനത്തിന്റെ കടത്തിന്റെ ഒരു ഭാഗമാകുകയാണ് ബോണ്ടുകള്‍. നിലവിലെ കേരളത്തിന്റെ മോശം സാമ്ബത്തിക സ്ഥിതി കണക്കിലെടുക്കുമ്ബോള്‍ പ്രവാസി മലയാളികള്‍ ഇതിലേക്ക് നിക്ഷേപിക്കാനുള്ള സാധ്യത വിരളമാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ ഗ്യാരന്റികള്‍ പോലും പരാജയപ്പെടുന്ന സാഹചര്യത്തില്‍- സാമ്ബത്തിക വിദഗ്ദ്ധര്‍ പറഞ്ഞു.
Trending
- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്