കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം ഒരുമാസത്തിനകം തീർക്കണം എന്ന് വിചാരണ കോടതി ഉത്തരവ്. മാർച്ച് ഒന്നിനു മുൻപ് അന്തിമ റിപ്പോർട്ട് നൽകണം. അന്വേഷണത്തിന് ആറുമാസം വേണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. ഈ ആവശ്യം തളളിയാണ് കോടതി ഉത്തരവ്. അതേസമയം ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. വിധിക്കെതിരെ അപ്പീൽ പോകുമെന്നും പോസിക്യൂഷൻ അറിയിച്ചു.
