ന്യൂഡല്‍ഹി: സൗദി അറേബ്യയിലേക്കുള്ള വിമാന യാത്ര പുനരാരംഭിക്കുന്നതില്‍ അന്തിമ തീരുമാനത്തിന് സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ലോക് സഭയില്‍ അറിയിച്ചു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യാത്രാ നിയന്ത്രണം നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സൗദി ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എം. കെ. രാഘവന് എം.പി യുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായി 6 ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏകദേശം ഏഴു ലക്ഷത്തി പതിനാറായിരം ഇന്ത്യന്‍ തൊഴിലാളികള്‍ തിരിച്ചെത്തിയെന്നും മന്ത്രി അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി