കൊച്ചി: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങളായ മാത്യു തോമസ്, നസ്ലന് ഗഫൂര്‍ എന്നിവരെയും നിഖില വിമലിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ‘ജോ ആന്റ് ജോ ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അള്‍സര്‍ ഷായാണ്. ടിറ്റോ തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോയാണ്.