ന്യൂഡൽഹി: 5551.27 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച ഇന്ത്യൻ വിദേശനാണ്യ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ ഉദ്യോഗസ്ഥർക്കും മൂന്ന് ബാങ്കുകൾക്കും ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിഐടിഐ ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഡച്ച് ബാങ്ക് എജി എന്നിവയ്ക്കാണ് ജുഡീഷ്യൽ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
5,551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശനാണ്യം ഷവോമി ഇന്ത്യ അനധികൃതമായും നിയമം ലംഘിച്ചും ഇന്ത്യയ്ക്ക് പുറത്തേക്ക് കൈമാറിയതായി അന്വേഷണ ഏജൻസി പറയുന്നു. ഫെമയുടെ സെക്ഷൻ 37 എ വകുപ്പുകൾ പ്രകാരം ഇത് കണ്ടുകെട്ടാവുന്നതാണ്.
ഫെമ പ്രകാരം, ഇഡി അന്വേഷണം പൂർത്തിയാക്കിയ ശേഷം ഒരു കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിക്കുകയും അത് തീർപ്പാക്കിയാൽ, പ്രതി പിഴ അടയ്ക്കേണ്ടി വരും.