തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയമില്ലെന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒളിംപ്യൻ പി ടി ഉഷ. രാജ്യസഭാ നാമനിര്‍ദേശം ഇന്ത്യന്‍ കായികരംഗത്തിനുള്ള അംഗീകാരമാണ്.
സ്പോര്‍ട്സ് ജീവവായുവാണ്, സ്പോര്‍ട്സിനുവേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുക. എല്ലാവരുടെയും പിന്തുണയുണ്ടെന്നും പി ടി ഉഷ പറഞ്ഞു. കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ പിടി ഉഷയുടെ വസതിയിലെത്തി ആദരം അറിയിച്ചപ്പോഴായിരുന്നു ഉഷയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉഷ നന്ദി അറിയിച്ചു. പുതിയ സ്ഥാനം ലഭിച്ചതിൽ ആവേശമൊന്നുമില്ല, തനിക്ക് ആശംസകൾ നേർന്നവർക്ക് നന്ദി അറിയിക്കുന്നുവെന്നും പിടി ഉഷ പറഞ്ഞു.
എളംമരം കരീമിന്റെ വിവാദ പ്രസ്താവനയോട് ശാന്തമായാണ് പിടി ഉഷ പ്രതികരിച്ചത്. തനിക്ക് രാഷ്ട്രീയമല്ല, സ്പോർട്സാണ് പ്രധാനം. എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ ജനകീയ നേതാവാണ്. പലർക്കും പല അഭിപ്രായമല്ലേ എന്നും അവർ പ്രതികരിച്ചു.
കഴിഞ്ഞ മുപ്പതു വർഷമായി അടുത്തറിയാവുന്ന നേതാവാണ്. അദ്ദേഹത്തിന് അതു പറയാനുള്ള അധികാരമുണ്ടെന്നും പി ടി ഉഷ പറഞ്ഞു.