
മനാമ : ബഹ്റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ K. E ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, M C കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും, OICC നാഷണൽ കമ്മറ്റി ബഹ്റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത് ഫെഡറേഷൻ കപ്പ്
നാടൻ പന്ത് കളിയുടെ വെള്ളിയാഴ്ച്ച നടന്ന അവസാന റൗണ്ട് ലീഗ് മത്സരങ്ങളിലെ ആദ്യ മത്സരത്തിൽ വണ്ടന്മേട് ടീം ചമ്പക്കര ടീമിനെയും, രണ്ടാം മത്സരത്തിൽ മണർകാട് ടീം പാമ്പാടി ടീമിനേയും പരാജയപ്പെടുത്തി. വെള്ളിയാഴ്ച്ച നടന്ന മത്സരങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം ഒ ഐ സി സി ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം നിർവ്വഹിച്ചു.
ഒ ഐ സി സി നാഷണൽ കമ്മറ്റി സെക്രട്ടറി ജവാദ് വക്കം, ഒ ഐ സി സി കൊല്ലം ജില്ല പ്രസിഡന്റ് നസീം തൊടിയൂർ എന്നിവർ മുഖ്യ അതിഥികൾ ആയി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസിഡന്റ് റെജി കുരുവിള അധ്യക്ഷത വഹിച്ച ഉത്ഘടന ചടങ്ങിൽ സെക്രട്ടറി സാജൻ തോമസ്, ട്രഷറർ കുരുവിള പാമ്പാടി, റോബിൻ ഏബ്രഹാം, മനോഷ് കോര, എന്നിവർ സംസാരിച്ചു അനീഷ് ഗൗരി സ്വാഗതവും, ജോജി ഈശോ കൃതഞ്തയും അർപ്പിച്ചു.
നവംബർ 4 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിക്കുന്ന ലൂസേഴ്സ് ഫൈനലിൽ മണർകാട് ടീം പാമ്പാടി ടീമിനെ നേരിടും. തുടർന്ന് 2.30 ന് നടക്കുന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ വാകത്താനം ടീം ചമ്പക്കര ടീമിനെ നേരിടും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബഹ്റിനിലെ സാമൂഹിക സംസ്ക്കാരിക രാഷ്ട്രീയ മത മേലധ്യക്ഷന്മാർ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.
