
മനാമ: ബഹ്റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ ഇ ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം സി കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും, ഒഐസിസി നാഷണൽ കമ്മറ്റി ബഹ്റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിയുടെ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ വാകത്താനം ടീം മണർകാട് ടീമിനെയും, രണ്ടാം മത്സരത്തിൽ പാമ്പാടി ടീം വണ്ടന്മേട് ടീമിനേയും പരാജയപ്പെടുത്തി. ഇന്നത്തെ മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ ബി. ജെ നിർവ്വഹിച്ചു. സെക്രട്ടറി ജെയ്സൺ മുഖ്യ അഥിതി ആയിരുന്നു. പ്രസിഡന്റ് റെജി കുരുവിള അധ്യക്ഷത വഹിച്ച ഉത്ഘടന ചടങ്ങിൽ റോബിൻ ഏബ്രഹാം സ്വാഗതവും മനോഷ് കോര കൃതഞ്തയും അർപ്പിച്ചു.
