മനാമ: ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ എറണാകുളം അസോസിയേഷൻ (ഫെഡ് ബഹറിൻ), മെയ് മാസം പതിനെട്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7 30 -ന് ബിഎംസി ഓഡിറ്റോറിയത്തിൽ വച്ച് കുടുംബയോഗം സംഘടിപ്പിക്കുന്നു.
കഴിഞ്ഞദിവസം ബിഎംസി ഹാളിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ വിവേക് മാത്യു, സ്റ്റീവൻ സൺ എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയെയും, ലേഡീസ് വിങ്, ചിൽഡ്രൻസ് വിംഗ് എന്നിവരെയും കുടുംബാംഗങ്ങൾക്കായി പരിചയപ്പെടുത്തും എന്ന് രക്ഷാധികാരി മാണിക്യമേനോൻ, ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.
ബഹറിനിലെ പ്രമുഖ സിനിമ അഭിനയത്രി ജയ മേനോൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽവച്ച് സംഘടനയിലെ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ജന്മദിനാഘോഷങ്ങളും, വിവാഹ വാർഷിക ആഘോഷങ്ങളും നടത്തപ്പെടും എന്ന് വൈസ് പ്രസിഡണ്ട് റോയ് സെബാസ്റ്റ്യൻ, കോർ കമ്മിറ്റി കൺവീനർ ആൾഡ്രിൻ എന്നിവർ അറിയിച്ചു. കൂടാതെ കുടുംബാംഗങ്ങളിൽപ്പെട്ട 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും. വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
സംഘടനയിൽ അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്നവർ 33279225/39069007 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അതല്ലെങ്കിൽ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്നും മെമ്പർഷിപ്പ് സെക്രട്ടറി പ്രശാന്ത് അറിയിച്ചു.