പാലാ: കുടുംബവഴക്കിനെത്തുടര്ന്ന് മകന്റെ ദേഹത്ത് അച്ഛന് ആസിഡ് ഒഴിച്ചു. 75 ശതമാനത്തോളം പൊള്ളലേറ്റ മകന് അതീവഗുരുതരാവസ്ഥയിലാണ്. അന്തീനാട് കാഞ്ഞിരത്താംകുന്നേല് ഷിനു(35) വിനാണ് പൊള്ളലേറ്റത്. ഷിനുവിന്റെ അച്ഛന് ഗോപാലകൃഷ്ണന് ചെട്ടിയാരെ (61) പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പുലര്ച്ചെ രണ്ടോടെയാണ് സംഭവം. ഷിനുവും ഗോപാലകൃഷ്ണനും അമ്മയും മാത്രമേ വീട്ടില് ഉണ്ടായിരുന്നുള്ളൂ.അച്ഛനും മദ്യപാനശീലമുള്ള ഷിനുവും തമ്മില് വാക്കേറ്റം പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പകലും വഴക്കുണ്ടായി. ഗോപാലകൃഷ്ണനെ ചവിട്ടിപ്പരിക്കേല്പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു.
രാത്രി മദ്യപിച്ചെത്തിയ ഷിനു ഉറങ്ങിയപ്പോഴാണ് ദേഹത്ത് ആസിഡ് ഒഴിച്ചത്. ഇദ്ദേഹത്തെ നാട്ടുകാര് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
Trending
- എന്റര്ടൈനര് ആപ്പ് 25ാം വാര്ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്സില് ഞായറാഴ്ച ചര്ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില് സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല് ട്രയാത്ത്ലണ് വരെ; ഏഷ്യന് യൂത്ത് ഗെയിംസില് കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്
- ബഹ്റൈനില് ഓണ്ലൈന് ഇടപാടുകളില് ജാഗ്രത പുലര്ത്താന് മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്സെക്ഷനില് അപകടങ്ങളില്ലാതാക്കാന് നടപടി വേണമെന്ന് നിര്ദേശം
- കിംഗ് ഫഹദ് കോസ് വേയില് ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്ബോര്ഡുകള് സ്ഥാപിക്കും


