മലപ്പുറം: യുവാവിനെയും ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യവീട്ടിൽനിന്ന് മകളുമായി പോയതാണ് സഫീർ. പിന്നീട് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. സഫീറിനും കുഞ്ഞിനും എന്തുപറ്റി എന്ന ആശങ്കയിലാണ് കുടുംബം. യുവാവും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് അറിയുന്നത്.
കല്യാണത്തിനെന്നു പറഞ്ഞാണ് വീട്ടിൽനിന്ന് സഫീർ കുട്ടിയുമായി പോയത്. ഇയാളുടെ ഫോൺ സ്വിച്ച്ഓഫാണ്. ബന്ധുക്കൾ നൽകിയ പരാതി പ്രകാരം തിരൂരങ്ങാടി പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സഫീർ ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്.
Trending
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍
- ബഹ്റൈനിലെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന്: കരാര്‍ ഒപ്പുവെച്ചു
- ഇന്റര്‍നാഷണല്‍ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തോണ്‍: രജിസ്ട്രേഷന് ആരംഭിച്ചു
- പുൽപ്പള്ളി കേസിൽ വഴിത്തിരിവ്, തങ്കച്ചൻ നിരപരാധിയെന്ന് പൊലീസ് കണ്ടെത്തൽ, പിന്നിൽ രാഷ്ട്രീയ ഭിന്നതയും വ്യക്തിവിരോധവും
- ആഗോള അയ്യപ്പ സംഗമം: ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി
- ബഹ്റൈനും യു.എ.ഇയും പ്രാദേശിക സഹകരണം ചര്‍ച്ച ചെയ്തു
- റിഫ നടപ്പാതയുടെ വികസന പുരോഗതി മന്ത്രി പരിശോധിച്ചു