മനാമ: ജനത കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റും ദീർഘകാലമായി ശാഖിർ ടൈലറിംഗ് കമ്പനിയിലെ സ്റ്റാഫുമായ മനോജ് പട്ടുവത്തിന് ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ ഹൃദ്യമായ യാത്രയപ്പ് നല്കി. പ്രസിഡന്റ് നജീബ് കടലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി നികേഷ് വരാപ്റത്ത് അദ്ദേഹത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ ശ്രാഘിച്ചു കൊണ്ട് സംസാരിച്ചു.
മനോജ് വടകര, ജയപ്രകാശ്, ഭാസ്കരൻ കെ.എം ,പവിത്രൻ കളളിയിൽ, സന്തോഷ് മേമുണ്ട,ഷൈജു,ജിബിൻ,തുടങ്ങിയവർ യാത്ര മംഗളങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ റിന്റെ ഉപഹാരം പ്രസിഡണ്ടും സെക്രട്ടറിയും ചേർന്ന് നല്കി. തന്റെ വിദ്യാർത്ഥി ജനത മുതൽ പ്രവാസി ആയ വരെ ഉള്ള കാലങ്ങളെ കുറിച്ച് മനോജ് പട്ടുവം സുദീർഘമായി സംസാരിക്കുകയും യാത്രയപ്പിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
