മനാമ: പ്രശസ്ത മോട്ടിവേറ്ററും ഇന്റർനാഷണൽ ട്രെയിനറും, സൈക്കോളജിസ്റ്റുമായ
അബ്ദുറശീദ് ബാഖവി എടപ്പാൾ ബഹ്റൈനിൽ. ബഹ്റൈനിൽ വിവിധ പ്രോഗ്രാമുകളിൽ അദ്ദേഹം സംബന്ധിക്കും. സമസ്ത ബഹ്റൈൻ കമ്മിറ്റിയുടെ നേത്രത്വത്തിൽ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും പഠനം ആയാസരഹിതമാക്കുന്നതിനും വേണ്ടി മോട്ടിവേഷന്‍ ക്ലാസ്സുകൾ സംഘടിപ്പിക്കും. ആൺകുട്ടികൾക്ക് “ഡ്രീംസ് ഓഫ് ലവ്” പെണ്‍കുട്ടികൾക്ക് “കെമിസ്ട്രി ഓഫ് ലവ് ” ,ലീഡേഴ്സ് മീറ്റ് ,,കരിയർ ഗൈഡൻസ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നതാണെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39128941, 33413570, നമ്പറിൽ ബന്ധപ്പെടുക.