കുവൈത്ത് സിറ്റി: അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കുവൈത്തിൽ തിരിച്ചെത്തിയ ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്.
Trending
- രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ് എസ് വി ജലീലിന്
- ഒന്നും ഓര്‍മയില്ല: ശബരിമല സ്വർണപ്പാളി കേസിൽ എൻ. വാസു റിമാൻഡിൽ
- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു


