തൃശൂർ∙ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ മാളയിലാണ് സംഭവം. വടമ സ്വദേശി വലിയകത്ത് ഷൈലജ (52) ആണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ ഒൻപതോടെയാണ് സംഭവം. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.


